Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

ശനിയാഴ്ച നടന്ന സംഭവത്തിൽ മലയാളി  നേഴ്സ് മേഴ്‌സി മരിക്കുകയും 5ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ ആശുപത്രിക്ക്  കീഴിലാണ് മേഴ്‌സി ജോലി ചെയുന്നത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സിക്സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്റെ പിൻഭാഗത്തുള്ള ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

ആശുപത്രി വാഹനം നേഴ്സ് മാരെ കൊണ്ട് പോവുകയായിരുന്നു. പരിക്കേറ്റ മറ്റു നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അബ്ബാസിയയിലാണു മേഴ്സി താമസിച്ചിരുന്നത്. ഭർത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകൻ നാട്ടിലാണ് . മറ്റു വിവരങ്ങൾ ലഭ്യമല്ല.

Top