Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
കുവൈത്തില്‍ ആശ്രിത വിസക്ക് നിയന്ത്രണം. വിദേശികളുടെ 12 വയസ്സിനു മുകളിലുള്ള മക്കള്‍ക്ക്‌ കുടുംബ വിസ നല്‍കുന്നതിനു വിലക്ക്‌ ഏര്‍പ്പെടുത്തിയതായി താമസ കാര്യ വിഭാഗം വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

നിലവില്‍ ആണ്‍കുട്ടികള്‍ക്ക്‌ 15 വയസ്സും, അവിവാഹിതരായ പെണ്‍ കുട്ടികള്‍ക്ക്‌ 18 വയസുമായിരുന്നു വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി.എന്നാല്‍ ഇനി മുതല്‍ 12 വയസ്സ് പൂര്‍ത്തിയായ മക്കള്‍ക്ക് പുതിയതായി കുടുംബ ആശ്രിത വിസ അനുവദിക്കുന്നതല്ല.

ഇതിനു പുറമെ 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക്‌ കുടുംബ വിസ നല്‍കുന്നത്‌ നിര്‍ത്തലാക്കിയതായും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്ബള പരിധി 450 ദിനാറില്‍ നിന്നും 500 ദിനാറായി ഉയര്‍ത്തിയതിനു തൊട്ടു പിന്നാലെയാണു പുതിയ നിയമം നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നത്‌.
Top