News Desk

2021-03-11 09:18:00 pm IST
കുവൈത്ത് സിറ്റി: ജനുവരി 12നും മാര്‍ച്ച് ഏഴിനും ഇടയില്‍ 19,995 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പി.എ.എം) ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.

12,391 പേരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിന് പുറത്ത് പോയി തിരിച്ചു വരാനാകാതെ കുടുങ്ങിയവരുടെ പെര്‍മിറ്റ് കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ്. ചിലത് റദ്ദാക്കിയത് മരണപ്പെട്ടതിനെ തുടര്‍ന്നാണ്. 

രണ്ടുമാസത്തിനുള്ളില്‍ 83 ഓളം പ്രവാസികള്‍ തങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയില്‍ നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഓരോ മണിക്കൂറിലും 12 ഓളം പ്രവാസികള്‍ കുവൈത്ത് തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നുവെന്ന് കാണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top