News Desk

2021-04-17 04:27:30 pm IST
കുവൈത്ത് സിറ്റി: ബാങ്കുകളില്‍ ഭരണനിര്‍വഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരില്‍ 70% സ്വദേശികള്‍ ആയിരിക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെന്‍ട്രല്‍ ബാങ്ക് ഡോ.മുഹമ്മദ് അല്‍ ഹാഷില്‍ എല്ലാ ബാങ്കുകള്‍ക്കും അയച്ചു.

ഉയര്‍ന്ന തസ്തികകളില്‍ ഒരുകാരണവശാലും പ്രവാസികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കില്‍ പ്രാപ്തരായ സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി പദവികളില്‍ നിയമിക്കണമെന്നാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ്. അതേസമയം, കുവൈത്തിന്റെ ജി.ഡി.പി ഈ വര്‍ഷം എട്ട് ശതമാനം കുറയുമെന്ന് രാജ്യാന്തര നാണയനിധി മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top