കുവൈത്ത് സിറ്റി: യു.എ.ഇയില്‍ നിന്നും ഇറക്കുമതി ചെയ്ത ഇസ്രായേല്‍ ഭക്ഷ്യ ഉല്പപന്നങ്ങള് പ്രാദേശിക വിപണികളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ ജനകീയ പ്രതിഷേധം. കുവൈത്തില്‍ വില്‍പ്പനക്കെത്തിയ ഇസ്രായേല്‍ നിര്‍മിത ഹുമ്മൂസിന്റെ ചിത്രം അടക്കം പങ്കുവെച്ചാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നത്.
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ കുവൈത്തിലെ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഫെഡറേഷന് ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെച്ചതിനെ കുവൈത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു ശേഷവും ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ കുവൈത്ത് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ രാജ്യത്തെ ഒരു ചെറുകിട കമ്പനി ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന് കാണിച്ച് ഒരു പൗരന്റെ പരാതിയെ തുടര്‍ന്ന് എട്ടു സ്ഥാപനങ്ങളാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടിയത്.
ദിവസങ്ങള്‍ക്കു ശേഷം യു.എ.ഇ-ഇസ്രായേല്‍ കരാര്‍ വിരുദ്ധ സംഘം സംഘടിപ്പിച്ച സെമിനാറില്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്ന അറബ് കമ്പനികളെ ബഹിഷ്കരിക്കണമെന്ന് പ്രമുഖ കുവൈത്ത് പണ്ഡിതന് താരെക് അല്‍ സുവൈദാന്‍ ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക