2021-03-25 12:57:50 pm IST

മസ്‌ക്കത്ത്: ഒമാനിലെ സീബ് വിലായതിലുള്ള തൊഴില്‍ മന്ത്രാലയം ഓഫീസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ടു വരെയാണ് സേവനം നിര്‍ത്തിവെക്കുക. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. പൊതു ജനങ്ങള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mol.gov.om ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24280631-24280630 എന്ന നമ്പറില്‍ ബന്ധപ്പെടാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Seeb Oman
Top