News Desk

2022-05-19 04:48:21 pm IST
ദോഹ: ഖത്തറില്‍ നാല് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി തൊഴില്‍ മന്ത്രാലയം. തൊഴിലുടമകളുമായുള്ള കരാറുകളുടെ നിബന്ധനകള്‍ പാലിക്കാത്തതിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ ലംഘിട്ടതിനാലുമാണ് നാല് രിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടന്നതായി മന്ത്രാലയം പ്രഖ്യാപിച്ചത്. 

അല്‍-തഖദ്ദും മാന്‍പവര്‍. ഗോള്‍ഡന്‍ ആരോ മാന്‍പവര്‍, ഗ്രീന്‍ ലാന്‍ഡ് മാന്‍പവര്‍, സിറ്റി ജോലികള്‍ എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍. 

തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ പരിശോധന ക്യാമ്പയ്നുകള്‍ നടത്തുന്നത് തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ നിന്നുള്ള ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 40288101 വഴിയോ info@mol.gov.qa എന്ന ഇ-മെയില്‍ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top