News Desk

2021-04-09 10:27:18 pm IST

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകുന്നേരങ്ങളില്‍ നല്‍കുന്ന സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനു വേണ്ടിയാണീ തീരുമാനം. ഈ തീരുമാനം ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം  ട്വിറ്ററിലെ പോസ്റ്റില്‍ വ്യക്തമാക്കി. 

രാജ്യത്ത് കൊറോണ വൈറസ് (കൊവിഡ്-19) കേസുകള്‍ പടരുന്നത് പരിമിതപ്പെടുത്തുന്നതിന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായാണ് പുതിയ തീരുമാനമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top