News Desk

2021-04-17 08:01:55 pm IST
വാഷിങ്ടണ്‍: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോ ലോകത്തുള്ളത്. വൈറസ് ഏതെല്ലാം രീതിയില്‍ പകരുമെന്നതിനെ കുറിച്ചുമെല്ലാം ഇതിനോടകം നിരവധി പഠനങ്ങളാണ് നടന്നിട്ടുള്ളത്. കൂടാതെ ഇപ്പോഴും പല പഠനങ്ങളും ചര്‍ച്ചകളും നടന്ന് കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

കൊവിഡ് വായുവിലൂടെ പകരുമെന്ന് പുതിയ പഠനം പറയുന്നത്. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രോഗം ബാധിച്ച ആളുകളുടെ സ്രവകണങ്ങള്‍ വഴി മാത്രമാണ് വൈറസ് പകരുന്നതെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ഇതുവരെയുള്ള ധാരണ. വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ ഉടന്‍ മാറ്റം വേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കി. 

വായുവിലൂടെ പരക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. തുറസായ സ്ഥലങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും പഠനത്തില്‍ പറയുന്നു.  

വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. ചുമ, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാര്യമായി കാണാത്തവരില്‍ നിന്നാണ് നാല്‍പതു ശതമാനത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യം വായുവില്‍ കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ വരെ വൈറസിന് വായുവില്‍ തങ്ങിനില്‍ക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയതായി പറയുന്നു. തുറസായ സ്ഥലങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രോഗിയുടെ സംസാരം, ശ്വസനം, തുമ്മല്‍ എന്നിവയിലൂടെയെല്ലാം എളുപ്പത്തില്‍ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകള്‍ക്കിടയില്‍ അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകള്‍ തമ്മില്‍ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top