News Desk

2021-05-03 09:26:10 pm IST
ദോഹ: രാജ്യത്തിന്റെ ആകാശത്ത് ഇന്ന് വൈകിട്ടോടെ അസാധാരണമാം വിധം കാര്‍മേഘങ്ങള്‍ പ്രത്യക്ഷെപ്പട്ടതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

രാജ്യത്തെ നിരവധി പൗരന്മാര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഖത്തര്‍ കാലാവസ്ഥാ ശാസ്ത്രം അനുസരിച്ച് ഇത്തരം വലിയ  മേഘങ്ങള്‍ അസാധാരണവും വ്യതിരിക്തവുമായ പ്രതിഭാസങ്ങളില്‍ ഒന്നാണ്. 

മേഘത്തിന്റെ അടിത്തട്ടില്‍ നിന്ന് നിരവധി ബള്‍ബുകള്‍ പോലെയുള്ള പ്രകാശം ഉയര്‍ന്നു വരുന്നു എന്നതാണ് ഇത്തരം മേഘങ്ങളുടെ പ്രത്യേകത.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top