News Desk

2021-10-13 10:42:18 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസിയെ പിടികൂടി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. 

ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. മയക്കുമരുന്ന് താന്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. 
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top