ദോഹ: ഖത്തറില്‍ പുതുതായി അഞ്ചര ലക്ഷത്തോളം ഡോസ് വാക്സിന് എത്തിച്ചേര്‍ന്നതായി ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ അധികൃതര്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമില്‍ നിന്ന് 5,30,000 ഡോസ് ഫൈസര്‍, മോഡേണ വാക്സിന് ഡോസുകളാണ് ഇന്നലെ രാജ്യത്തെത്തിയത്.
ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ ഇതിനകം രാജ്യത്തെത്തിച്ചത് 1.5 മില്യണ്‍ ഡോസ് കൊവിഡ് വാക്സിനാണ്. കൊവിഡ് കാലത്തും പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷിതമായ സേവനം നടത്തുന്ന ഖത്തര്‍ എയര്‍വെയ്സ് ഇതിനകം ലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്.
2020 ഡിസംബര്‍ മുതല്‍ ഖത്തര്‍ എയര്‍വെയ്സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വാക്സിന് സുരക്ഷിതമായി എത്തിക്കുന്നുണ്ട്. 24 രാജ്യങ്ങളിലേക്ക് 20 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് ഖത്തര്‍ എയര്‍വെയ്സ് ഇതിനകം എത്തിച്ചത്. ക്യൂ.ആര് ഫാര്‍മ പ്രോഡക്ട്സുമായി ചേര്‍ന്നാണ് ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ മരുന്നുകള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക