News Desk

2021-05-08 09:18:36 pm IST
മസ്‌കത്ത്: ഒമാന്‍ തീരത്ത് നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ ഇടപെടലിലാണ് രണ്ട് കപ്പലുകളില്‍ നിന്ന് മയക്കു മരുന്ന് കണ്ടെടുത്തത്. 

1,286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളില്‍ നിന്ന് പിടിച്ചെടുത്തത്. 23.22 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മയക്കു മരുന്ന് ശേഖരമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി

സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സംയുക്ത ടാസ്‌ക് ഫോഴ്സ് തലവന്‍ മാര്‍ക് ഒഡോനോയി പറഞ്ഞു. 2014ല്‍ 1,032 കിലോ മയക്കുമരുന്ന് കണ്ടെത്തിയതാണ് ഇതിനു മുന്നേ പപിടികൂടിയ വന്‍ ശേഖരം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top