News Desk

2021-06-10 08:13:24 pm IST
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുതിയ ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

മുന്‍പത്തേതില്‍ നിന്ന് വിപരീതമായി മെലിഞ്ഞ അവസ്ഥയിലുള്ള കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന രീതിയിലാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചു കാലമായി സജീവമാണ്. കിം അത്യാസന്ന നിലയിലാണെന്ന് വാര്‍ത്തകള്‍ വരെ വന്നിരുന്നു. പല ഡിറ്റക്ടീവ് ഏജന്‍സികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. 

കൂടാതെ അദ്ദേഹം ധരിച്ചിരിക്കുന്ന വാച്ചും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഉപയോഗിച്ച വാച്ചല്ല നിലവില്‍ അദ്ദേഹം ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top