News Desk

2021-03-14 10:25:23 pm IST
തിരുവനന്തപുരം: ലതികാ സുഭാഷിന്റെ രാജിപ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലതികയുടെ വികാരപ്രകടനം അതിര് കടന്നു പോയി. ഇനിയുള്ള ആറ് സീറ്റിലേക്ക് അവരെ പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. 

ഇത്രയും അധികം അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയും ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ല. ലതികയോട് സംസാരിക്കുന്നതിന് മടിയില്ല. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്ന് സംഭവത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാമെന്നും അദ്ദേഹം പ്രതികരിച്ചു.

'ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ഒരിക്കലും ചെയ്യില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണമുണ്ടായിരിക്കാം. ലതികാ സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തതാണ്', മുല്ലപ്പള്ളി വ്യക്തമാക്കി. ഏറ്റുമാനൂര്‍ മണ്ഡലം ഘടകകക്ഷിക്ക് കൊടുക്കേണ്ടി വന്നതുകൊണ്ടാണ് ലതികയെ പരിഗണിക്കാതിരുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top