News Desk

2021-03-15 06:46:20 pm IST
കോട്ടയം: എറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതികാ സുഭാഷ് മത്സരിക്കും. ഏറ്റുമാനൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷമാണ് ലതിക ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയത്.   

താനിപ്പോഴും കോണ്‍ഗ്രസുകാരിയാണ്. മറ്റുപാര്‍ട്ടികളിലേക്ക് പോവില്ലെന്നും അവര്‍ വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം, കെ.പി.സി.സി, എ.ഐ.സി.സി എന്നിവിടങ്ങളിലെ നേതൃപദവികള്‍ എന്നിവ രാജിവെച്ചെങ്കിലും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ അവര്‍ തുടരും. അതേസമയം, മത്സരിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ തടയാനാവില്ലെന്നും മത്സരിക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top