News Desk

2021-05-23 01:52:23 pm IST
തിരുവനന്തപുരം: മഹിളാകോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേരും. ഇത് തുടര്‍ന്ന് എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി ലതികാ സുഭാഷ് പറഞ്ഞു.

എന്‍.സി.പി കോണ്‍ഗ്രസിന്റെ സ്വഭാവമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയും തലമുണ്ഡനം ചെയ്യുകയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.  

സ്ത്രീകളോടുള്ള പാര്‍ട്ടിയുടെ അവഗണനയുടെ കാര്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് പ്രത്യേകിച്ച അസംതൃപ്തി തോന്നിയത്. ഇനി അത്തരം അവഗണനകള്‍ സ്ത്രീയെന്ന നിലയില്‍ ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ഞാന്‍ ഓരോ ചുവടും മുന്നോട്ട് വെക്കുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ നേതൃമാറ്റം നല്ല കാര്യംതന്നെയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top