News Desk

2021-05-02 10:54:47 am IST
തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചന പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റമാണ്. എല്‍.ഡി.എഫ് 92 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 45 സീറ്റിലും ബി.ജെ.പി മൂന്ന്‌ സീറ്റുകളിലാണ്  മുന്നേറുന്നത്. 

എട്ട് ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റാണ് നടക്കുന്നത്.  എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് മുന്നില്‍. നേമത്ത് കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. തൃശ്ശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍.ജി.എഫ് മുന്നേറ്റമാണ് നടക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും പിന്നീട് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും മുന്നിലെത്തിയെങ്കിലും പിന്നീട്  ഇടതു മുന്നണി ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. 

തിരുവനനന്തപുരത്ത് 11 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ യു.ഡി.എഫും നേമത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു. കുണ്ട്‌റയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയെ പിന്നിലാക്കി യു.ഡി.ഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണു നാഥ് മുന്നേറുന്നു. ചാലക്കുടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  ഡെന്നിസ് കെ. ആന്റണി ലീഡ് ചെയ്യുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top