News Desk

2021-03-30 04:08:19 pm IST
പാലക്കാട്: കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി എല്‍.ഡി.എഫ് ഒറ്റുകൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ നിലവിലെ അവസ്ഥക്ക് മാറ്റം വരണമെന്നും അതിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണ് കേരളത്തില്‍ വന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യു.ഡി.എഫുകാര്‍ സൂര്യരശ്മിയെ പോലും വെറുതേവിട്ടില്ലെന്ന് സോളാര്‍ കേസിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ഇരു മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇ. ശ്രീധരന്‍ കേരളത്തിന്റെ പുത്രനാണെന്നും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി.
       
സമസ്ത മേഖലയിലുള്ള ജനങ്ങളും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കേരളം കഴിവുള്ള യുവാക്കളാല്‍ സമ്പന്നമാണ്. കേരളത്തിലെ യുവത ബി.ജെ.പിയെ അംഗീകരിക്കുന്നുവെന്നും മോദി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top