News Desk

2021-05-03 11:52:30 am IST

മലപ്പുറം: പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ. തപാല്‍ വോട്ടില്‍ ഉള്‍പ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് കെ.പി.എം മുസ്തഫ പറഞ്ഞു.

ഈ തപാല്‍വോട്ടുകളിലെ കവറിന് പുറത്ത് സീല്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടര്‍മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ ആരോപിച്ചു. 

പെരിന്തല്‍മണ്ണയില്‍ 38 വോട്ടുകള്‍ക്കാണ് മുസ്തഫ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിനോട് തോറ്റത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും പെരിന്തല്‍മണ്ണയിലാണ്. ഇവിടെ അപരന്‍മാരായി മത്സരിച്ച മുസ്തഫമാര്‍ ചേര്‍ന്ന് തന്നെ 1972 വോട്ടുകള്‍ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top