News Desk

2021-03-20 02:37:36 pm IST
അഴീക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് രംഗത്ത്. സൂക്ഷ്മ പരിശോധന ഘട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി സുമേഷ് ആവശ്യമുന്നയിച്ചത്.

കെ.എം ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹൈകോടതിയുടെ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന്‍ വരണാധികാരിയെ അറിയിച്ചു. 

സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് കെ.വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top