News Desk

2021-03-15 08:57:45 pm IST
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തിനൊപ്പമെന്ന് മീഡിയ വണ്‍ പൊളിറ്റിക്യു സര്‍വേ ഫലം. കേരളമാകെയും, വടക്കന്‍ കേരളം, മധ്യ കേരളം, തെക്കന്‍ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സര്‍വേയില്‍ പകുതിയിലധികം പേര്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 

140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 38 ശതമാനം പേര്‍ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടുവെന്ന് സര്‍വേ പറയുന്നു. 

അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേര്‍ പിണറായി വിജയനെ തെരഞ്ഞെടുത്തു. 23 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേര്‍ ശശി തരൂരിനെയും തെരഞ്ഞെടുത്തു. മൂന്ന് ശതമാനം പേര്‍ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top