ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 78 മുതല്‍ 86 വരെ സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്നാണ് പ്രവചനം.
യു.ഡി.എഫ് 52 മുതല്‍ 60 സീറ്റുകള്‍ വരെ നേടും. ബി.ജെ.പി കേരളത്തില്‍ രണ്ട് സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് 28.3 ശതമാനം പേര് വോട്ട് ചെയ്തു. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ 36.36 ശതമാനം പേര് നിലവിലെ സര്‍ക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ തൃപ്തരാണെന്നും 39.66 ശതമാനം പേര് ഒരു പരിധി വരെ തൃപ്തരാണെന്നും സര്‍വേ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH