News Desk

2021-04-06 10:26:23 am IST
കണ്ണൂര്‍: സംസ്ഥാനത്ത് എല്‍.ഡി.എഫ് നൂറിലധികം സീറ്റുകള്‍ സ്വന്തമാക്കി തുടര്‍ഭരണം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ചരിത്രവിജയമാണ് ഇടത് മുന്നണിക്ക് ലഭിക്കുകയെന്നും കോടിയേരി പറഞ്ഞു. 

എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണെന്നും ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്ലാ ജില്ലകളിലും എല്‍.ഡി.എഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുന്‍ കാലങ്ങളില്‍ ഇടതിനെതിര നിലപാട് സ്വീകരിച്ചയിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടത്തി. വിശ്വാസികള്‍ കൂട്ടത്തോടെ ഇടത് പക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ ഇടത് പക്ഷത്തിന് ധാരണയോ നീക്കുപോക്കോ ഇല്ല. വര്‍ഗീയ ശക്തികള്‍ക്ക് എതിരെയുള്ള മതനിരപേക്ഷ ശക്തിയാണ് ഇടതുപക്ഷമെന്നും കോടിയേരി കൂട്ടിച്ചേത്തു. 

കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ ഭാര്യ വിനോദിനി ബാലകൃഷ്ണനും മകന്‍ ബിനോയ് കോടിയേരിക്കും ഒപ്പം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top