News Desk

2021-05-28 02:27:05 pm IST

ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ നിഅമ നേതൃത്വം നല്‍കി. ജാമിഉ അല്‍ ശുയൂഖിലെ ജുമുഅ നമസ്‌കാരത്തിന് മതപണ്ഡിതന്‍ മുഹമ്മദ് ഹസന്‍ അല്‍ മുറൈഖിയും നേതൃത്വം നല്‍കി. 

ഔകാഫ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഖത്തറില്‍ നിലവിലുള്ള കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസികള്‍ നമസ്‌കാരത്തിന് എത്തിച്ചേരേണ്ടതെന്ന് ഔകാഫ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top