News Desk

2021-02-26 01:50:35 pm IST
ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്ന് നടക്കുന്ന ജുമുഅ പ്രഭാഷണത്തിനും നമസ്‌കാരത്തിനും രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഹസന്‍ അല്‍ മുറൈഖി നേതൃത്വം നല്‍കും. 

അവ്കാഫ് മന്ത്രാലയമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം അറിയിച്ചത്. 'വിശ്വാസിയുടെ സ്വാഭാവ സവിശേഷത' എന്ന വിഷയത്തിലായിരിക്കും അല്‍ മുറൈഖി പ്രഭാഷണം നടത്തുക. 

രാജ്യത്തെ എല്ലാ ജുമുഅ പള്ളികളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മാത്രമേ വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാവൂ എന്ന് അവ്കാഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top