കൂത്തുപറമ്പ്: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ
സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ മകന് ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. 'ഇരന്ന് വാങ്ങുന്നത് ശീലമായിപോയി' എന്നായിരുന്നു ജെയിന് രാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടില്‍ സി.പി.ഐ.എം അനുകൂലികള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. 2014-ല്‍ ബി.ജെ.പി നേതാവ് മനോജ് കൊല്ലപ്പെട്ട സമയത്തുള്ള ജെയിന് രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.
വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മന്‍സൂറിനെതിരെയുള്ള ആക്രമണം. സഹോദരന് മുഹ്സിന് (27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം.
അതേസമയം, മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 11 പ്രതികളെ തിരിച്ചറിഞ്ഞതായും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്.
കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര് ഇളങ്കോ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക