News Desk

2021-04-11 08:53:06 pm IST
തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് വിവാദ പ്രസ്താവനയുമായി പി.സി ജോര്‍ജ്ജ്. തൊടുപുഴയിലെ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പി.സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും, ഇതിന് ഒരുപരിധി വരെ തടയിട്ടത് നോട്ട് നിരോധനമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍ നോട്ട് നിരോധനം കാരണമാണ് ഇത് മടക്കാതെ പോയത്. തീവ്രവാദം തടയാന്‍ രാജ്യം ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. 

ലവ് ജിഹാദ് ഉള്‍പ്പടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്നും ഇന്ത്യയില്‍ ലവ് ജിഹാദ് ഇല്ലെന്ന സുപ്രിംകോടതിയുടെ നീരിക്ഷണം തെറ്റാണെന്നും ലവ് ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top