തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതുപക്ഷം ഭരണത്തില്‍ തുടരാന്‍ സാധ്യതയുള്ളതായി എ.ബി.പി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍.ഡി.എഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
യു.ഡി.എഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബി.ജെ.പിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഏറെ ഗുണം ചെയ്യുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു.
അതേസമയം, ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുമെന്നും എ.ബി.പി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതല്‍ 162 സീറ്റ് വരെ ലഭിക്കും.
അസമില്‍ 68 മുതല്‍ 76 സീറ്റ് വരെ നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസിന് 43 മുതല്‍ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതുച്ചേരിയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ ബി.ജെ.പി സഖ്യ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായേക്കും.
ബി.ജെ.പി സഖ്യത്തിന് 17 മുതല്‍ 21 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് എട്ട് മുതല്‍ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവര്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക