News Desk

2021-02-15 12:33:37 pm IST
ദോഹ: ഖത്തറില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാലുള്ള ശിക്ഷ കര്‍ശനമാക്കിയെന്ന് പ്രമുഖ നിയമ വിദ്ഗദന്‍ ഗാനിം അല്‍ ഖുബൈസി. 

മൂന്നു വര്‍ഷം തടവോ 20,000 റിയാല്‍ പിഴയോ ആണ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് ശിക്ഷക്ക് കാഠിന്യം കൂട്ടിയത്.

ശിക്ഷക്ക് കാഠിന്യം കൂട്ടുക മാത്രമാണ് നിലവിലെ അവസ്ഥയില്‍ കൊവിഡ് പടരാതിക്കാനുള്ള ഏറ്റവും നല്ല പോംവഴി. അതേസമയം, ഖത്തറില്‍ വാക്‌സിന്‍ എത്തിയതോടെ ചില വിഭാഗം ജനങ്ങള്‍ നിയന്ത്രണങ്ങള്‍ അവഗണിക്കുന്നത് തുടരുന്നത് ശീലമാക്കിയെന്നും അല്‍ ഖുബൈസി അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top