Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ആമസോണ്‍ മഴക്കാടുകളെ തീപ്പിടിത്തതില്‍ നിന്ന് സംരക്ഷിക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോ 35 കോടി രൂപ നൽകും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടനയാണ് പൈസ നൽകുന്നത്. തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമായാണ് ഈ തുക നല്‍കുക.

അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് തീയണക്കാന്‍ ധനസഹായം നല്‍കുക. എര്‍ത്ത് അലയന്‍സ് സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം 72,000 തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.ആമസോണ്‍ വനങ്ങളിലെ തീപ്പിടുത്തത്തെ കുറിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ പ്രതികരിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമര്‍ശനം.

  

Top