News Desk

2021-04-18 03:29:47 pm IST

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ രൂക്ഷമാണെന്നും നൂറില്‍ താഴെ കിടക്കകള്‍ മാത്രമാണ് ഡല്‍ഹിയിലെ ഐ.സി.യുകളില്‍ ബാക്കിയുള്ളതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജും ചില സ്‌കൂളുകളും കൊവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള സെന്ററുകളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചതാണീ കാര്യം. 

ഡല്‍ഹിയിലെ അവസ്ഥയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ഹര്‍ഷ്‌വര്‍ധനുമായും സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി 6000 കിടക്കകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. 

ഡല്‍ഹിയില്‍ കിടക്കകളുടെയും ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 24,000 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി സ്വകാര്യ വിതരണക്കാരെ സമീപിച്ചവര്‍ക്ക് സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top