News Desk

2021-05-19 06:06:23 pm IST
തിരുവനന്തപുരം:  സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയ്ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍. 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടയിരുന്നു. 

500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍, ന്യായധിപന്മാര്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ചടങ്ങ് നടക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ഒഴിച്ച് കൂടാന്‍ ആകാത്തവരെ മാത്രം വിളിച്ചെന്ന വാദം ശരിയല്ലെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നല്‍കിയവരെ വരെ ചടങ്ങില്‍ വിളിച്ചെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടത്തുന്നതിനെതിരെ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top