മസ്കത്ത്: ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒമാന്‍ സര്‍ക്കാറിന്റെ സമയോചിതമായ ഇടപെടലാണ് ഇവര്‍ക്ക് മോചനം സാധ്യമാക്കിയത്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
ഒമാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. സന ഇന്ത്യന്‍ എംബസിയും മസ്കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു.
ഒമാന്‍ സര്‍ക്കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. അതേസമയം, 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ