News Desk

2021-06-08 03:21:31 pm IST
കുവൈത്ത് സിറ്റി: 49 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. മേയ് മാസം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

33 കമ്പനികള്‍ ലൈസന്‍സ് പുതുക്കി. നിയമലംഘനത്തിന് ഒരു സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. തൊഴിലാളികള്‍ തൊഴിലിടം വിട്ടുപോയത് സംബന്ധിച്ച് 66 പരാതികളും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതുമായി ബന്ധപ്പെട്ട് 18 പരാതികളുമാണ് ലഭിച്ചത് ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ ഓഫിസുകള്‍ നല്‍കിയ 73 പരാതികള്‍ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞമാസം ഗാര്‍ഹിക തൊഴില്‍ വകുപ്പ് 136 പരാതികള്‍ നീതിന്യായ വിഭാഗത്തിന് കൈമാറി. ഏകദേശം 12000 ദിനാര്‍ തൊഴിലുടമകള്‍ക്കും 6000 ദിനാര്‍ തൊഴിലാളികള്‍ക്കും വിവിധ കേസുകളില്‍ ലഭ്യമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top