News Desk

2021-03-02 09:06:48 pm IST
ദോഹ: ഖത്തറില്‍ നാളെ (ബുധനാഴ്ച) രാവിലെ ആറ് മണി വരെ കടല്‍ത്തീരത്ത് ആകാശം ഭാഗികമായ മേഘാവ്യതവും ചില സമയങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസും ആണ്. ഖത്തറിന്റെ വടക്കന്‍ ഭാഗങ്ങളിലും കടല്‍ത്തീരത്തും നേരിയ തോതില്‍ മഴ പെയ്തായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ കാറ്റിന്റെ വേഗത അഞ്ച് നോട്ട് മുതല്‍ 15 വരെ ആയിരിക്കും. ദൃശ്യപരത നാല് മുതല്‍ എട്ട്് കിലോമീറ്റര്‍ വരെ ആയിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top