News Desk

2020-02-09 05:42:53 pm IST
മസ്കറ്റ് : മസ്‌കറ്റിലെ  മവേല പച്ചക്കറി മൊത്ത വിതരണ കമ്പോളത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ 45 ഓളം വിദേശികൾ പിടിയിലായി.

രാജ്യത്തെ തൊഴിൽ നിയമം ലംഘിച്ച്, അനധികൃതമായി കുടിയേറിയവരും മതിയായ രേഖകളില്ലാതെ ജോലി ചെയ്തവരുമാണ്  മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടിയിലായത്.

നിയമ നടപടികൾ പൂർത്തീകരിച്ചതിനു  ശേഷം പിടിയിലായവരെ തങ്ങളുടെ നാടുകളിലേക്ക് മടക്കിയയ്ക്കും. 

ഈ മാസം ഫെബ്രുവരി രണ്ടു മുതൽ എട്ട് വരെയുള്ള കാലയളവിൽ തൊഴിൽ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ 88  തൊഴിലാളികളെ നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു. 
Top