News Desk

2021-04-19 01:47:11 pm IST

ലണ്ടന്‍: വാട്‌സ്ആപ് നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസാണ് ഇതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

'വാട്‌സാപ് പിങ്ക്' എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തി തുടങ്ങിയതോടെയാണ് പുതിയ വൈറസിനെ കുറിച്ചു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ലഭിക്കുന്നവര്‍ പലരും സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് പുറമെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നുമുണ്ട്. 

ഗൂഗിളിന്റെയും ആപ്പിളിന്റെയും ഔദ്യോഗിക സ്‌റ്റോറുകളില്‍ ലഭ്യമായതൊഴികെ ഒരു മൊബൈല്‍ ആപും എ.പി.കെയും ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ വൊയേജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റെന്‍ ജെയ്ന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫോണ്‍ വിവരങ്ങള്‍, എസ്.എം.എസുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ ഇത്തരം ആപുകള്‍ വഴി ചോരും. കീബോര്‍ഡ് ഉപയോഗിച്ചുള്ള വൈറസുകളെങ്കില്‍ നാം അടിക്കുന്നതെന്തും യഥാസമയം ഓണ്‍ലൈനായി പുറത്തെത്തും. ബാങ്കിങ് പാസ്‌വേഡുകള്‍ വരെ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top