Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-21 03:11:10am IST

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സമൂഹ മാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അപകീര്‍ത്തികരവും അശ്ലീലവുമായുള്ള ഉള്ളടക്കം, ഭീകരവാദപ്രവര്‍ത്തനങ്ങള്‍, അപകടകരമായ ഗെയിമുകളുടെ വ്യാപനം തുടങ്ങിയ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ ഉപയോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു. വാട്സാപ്പ് എന്‍ഡു ടു എന്‍ഡു എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ മൂന്നംകക്ഷിയായ ആധാര്‍ നമ്പര്‍ ഇതിലേക്ക് പങ്കിടുക എന്നത് സാധ്യമായ കാര്യമല്ല. ഒരുതരത്തിലും മൂന്നാം കക്ഷിക്ക് വാട്സാപ്പില്‍ പ്രവേശനം ലഭിക്കില്ലെന്നുമാണ് ഫെയ്സ്ബുക്ക് അറിയിച്ചത്.

അതേസമയം സമൂഹ മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.

Top