News Desk

2020-07-13 08:19:35 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ വില്‍പ്പനയ്ക്കിടെ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. പ്രാദേശികമായി നിര്‍മിച്ച മദ്യവും വിറ്റ് കിട്ടിയ പണവും ഇവരില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

അഹ്മദിയില്‍ വെച്ച് ഗതാഗത നിയമം ലംഘിച്ച വാഹനം സെക്യൂരിറ്റി പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടയിലാണ് പിന്‍സീറ്റില്‍ രണ്ട് ബാഗുകളിലായി മദ്യ കുപ്പികള്‍ കണ്ടെടുത്തത്. മദ്യ വില്‍പ്പന നടത്തി കിട്ടിയ പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top