News Desk

2021-05-02 01:30:34 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷം നേടി എല്‍.ഡി.എഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്ക് മാത്രം വിജയിച്ച എം.എം മണിയാണ് ലഭ്യമായ ഫലസൂചനകള്‍ അനുസരിച്ച് വന്‍ വിജയത്തിലേക്ക് കുതിക്കുന്നവരില്‍ താരം. 27901 വോട്ടിനാണ് എം.എം മണി മുന്നിട്ടു നില്‍ക്കുന്നത്.

പാലായില്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തി മാണി സി. കാപ്പന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയത്തിലേക്കാണ്. 11000-ത്തിലധികം വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ മുന്നിട്ടു നില്‍ക്കുന്നത്.

ധര്‍മടം- പിണറായി വിജയന്‍- സി.പി.ഐ.എം (13445)

മട്ടന്നൂര്‍- കെ.കെ ശൈലജ-സി.പി.ഐ.എം (23515)

ചേലക്കര- കെ. രാധാകൃഷ്ണന്‍- എല്‍.ഡി.എഫ് (27396)

കല്ല്യാശ്ശേരി- എം വിജിന്‍-സി.പി.ഐ.എം (20733)

പയ്യന്നൂര്‍- ടിഐ മധുസൂദനന്‍-സി.പി.ഐ.എം (20459)

ചിറ്റൂര്‍- മന്ത്രി കെ.കൃഷ്ണന്‍കുട്ടി (20490) 

തലശ്ശേരി- എ.എന്‍ ഷംസീര്‍-സി.പി.ഐ.എം(14434)

കൂത്തുപറമ്പ്- കെ.പി മോഹനന്‍-സി.പി.ഐ.എം(15884)

കൊച്ചി- എല്‍.ഡി.എഫിന്റെ കെ.ജെ മാക്‌സി 10000-ത്തിലധികം വോട്ടുകള്‍ നേടി വിജയത്തിലേക്ക്

പിറവം- യു.ഡി.എഫിലെ അനൂപ് ജേക്കബ് 8000 വോട്ടിന്റെ ഭൂരിപക്ഷവുമായി ഏതാണ്ട് 
വിജയമുറപ്പിച്ചിരിക്കുകയാണ്.

മലപ്പുറം- പി ഉബൈദുള്ള 7014 (യു.ഡി.എഫ്)

വേങ്ങര- പി.കെ കുഞ്ഞാലിക്കുട്ടി 9210 (യു.ഡി.എഫ്)

കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍  8991(യു.ഡി.എഫ്)

പൊന്നാനി- പി. നന്ദകുമാര്‍ 8899 (എല്‍.ഡി.എഫ്)

ഒറ്റപ്പാലം- സി.പി.ഐ.എമ്മിന്റെ കെ.പ്രേംകുമാര്‍ 11447 വോട്ടുമായി മുന്നില്‍ 

നെന്മാറ- സിറ്റിങ് എം.എല്‍.എയായ കെ.ബാബു 10171 വോട്ടുമായി മുന്നില്‍

ആലത്തൂര്‍- എല്‍.ഡി.എഫിലെ കെ.ഡി പ്രസന്നന്‍ 12604 വോട്ടുകളുമായി മുന്നില്‍

കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍ 5100 വോട്ടിന് മുന്നില്‍ (സി.പി.ഐ)

വടകര- കെ.കെ രമ (ആര്‍.എം.പി.ഐ) 7000-ലധികം വോട്ടുകള്‍ക്ക് മുന്നിലാണ്

നെടുമങ്ങാട്- എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി.ആര്‍. അനില്‍ 7026 വോട്ടുകള്‍ക്ക് ജയമുറപ്പിച്ചു

കഴക്കൂട്ടം- സി.പി.ഐ.എം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ 9048 വോട്ടിനു മുന്നിലാണ്

വട്ടിയൂര്‍കാവ്- സി.പി.ഐ.എം സ്ഥാനാര്‍ഥി പ്രശാന്ത് 6372 വോട്ടിനു മുന്നിലാണ്

പാറശാല- സി.പി.ഐ.എം സ്ഥാനാര്‍ഥി സി.കെ. ഹരീന്ദ്രന്‍ 6526 വോട്ടിന് മുന്നിലാണ്

ബാലുശ്ശേരി- സി.പി.ഐ.എം സ്ഥാനാര്‍ഥി അഡ്വ കെ.എം സച്ചിന്‍ദേവ് 8041 വോട്ടിന് മുന്നില്‍ എത്തി വിജയമുറപ്പിച്ചു

കരുനാഗപ്പള്ളി- 11,597 വോട്ടുകള്‍ക്ക് സി.ആര്‍ മഹേഷ് ലീഡ് ചെയ്യുന്നു

നെയ്യാറ്റിന്‍കര- സി.പി.ഐ.എം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍  7422 വോട്ടിനു മുന്നില്‍

ആറന്മുള- സി.പി.ഐ.എം സ്ഥാനാര്‍ഥി 10981 വോട്ടുകള്‍ക്ക് വീണ ജോര്‍ജ് ലീഡ് ചെയ്യുന്നു

ആലപ്പുഴ- സി.പി.ഐ.എം സ്ഥാനാര്‍ഥി പി.പി. ചിത്തിരഞ്ജന്‍ 12803 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

ചെങ്ങന്നൂര്‍- സി.പി.ഐ.എം സ്ഥാനാര്‍ഥി സജി ചെറിയാന്‍ 12583 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു

വര്‍ക്കല- സി.പി.ഐ.എം സ്ഥാനാര്‍ഥി വി. ജോയി 6084 വോട്ടിനു മുന്നില്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top