News Desk

2021-04-04 06:03:23 pm IST
ദോഹ: ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ പി.സി.ആര്‍ പരിശോധന സൗജന്യമായി നല്‍കുന്നത് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തില്‍ 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പരിശോധന നടത്താന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര്‍ പരിശോധന താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. 

ഇതുമൂലം തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ ഇനി പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂ. 500 റിയാല്‍ വരെയാണ് ഇതിനുള്ള ഫീസായി നല്‍കേണ്ടത്. 

നിലവില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. സൗജന്യമായി ലഭിച്ചിരുന്ന പരിശോധന നിര്‍ത്തലായതോടെ ഇനി നാട്ടിലേക്കു പോകുന്നതിനുള്ള ചെലവു വര്‍ധിക്കും.


44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക:

അല്‍ ഇമാദി ആശുപത്രി, ടര്‍ക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ അഹ്‌ലി ആശുപത്രി, ക്യൂന്‍ ആശുപത്രി, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, മഗ്‌രിബി സെന്റര്‍ ഫോര്‍ ഐ-ഇ.എന്‍.ടി-ഡെന്റല്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്‌ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലിസ് മെഡിക്കല്‍ സെന്റര്‍, അല്‍ ജുഫൈരി ഡയഗ്‌നോസിസ് ആന്‍ഡ് ട്രീറ്റ്‌മെന്റ്, അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുന്‍തസ, അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, അല്‍ തഹ്‌രീര്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍, അല്‍ ഖയ്യാലി മെഡിക്കല്‍ സെന്റര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഇസ്‌റ പോളി ക്ലിനിക്, വാല്യു മെഡിക്കല്‍ കോംപ്ലക്‌സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ. എല്‍.എല്‍, ഡോ. മാഹിര്‍ അബ്ബാസ് പോളി ക്ലിനിക്, സിദ്ര മെഡിസിന്‍, അല്‍ മന്‍സൂര്‍ പോളിക്ലിനിക്, നോവ ഹെല്‍ത്ത് കെയര്‍, അല്‍ സുല്‍ത്താന്‍ മോഡിക്കല്‍ സെന്റര്‍, അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിന്‍, റാഹാ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ.എല്‍.എല്‍, അല്‍ ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്, പ്ലാനെറ്റ് മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ പെട്രോളിയം-അല്‍ സലാത്ത, അല്‍ ഷെഫ പോളിക്ലിനിക്- അല്‍ ഖരൈതിയത്ത്, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്, വെല്‍കെയര്‍ പോളിക്ലിനിക്, തവാദി മെഡിക്കല്‍ സെന്റര്‍ 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top