News Desk

2021-03-10 05:44:30 pm IST
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ജെ.ഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജ്യസഭ എം.പിയായ ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ മത്സരിക്കും. കൂത്തുപറമ്പില്‍ മുന്‍ മന്ത്രി കെ.പി.മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ഥികളാകും. 

എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് എല്‍.ജെ.ഡി നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എ.ഫില്‍ മൂന്ന് സീറ്റുകളിലാണ് എല്‍.ജെ.ഡി മത്സരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top