ഡല്‍ഹി: കൊവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക മേഖലയിലും നയപരമായ വിഷയങ്ങളിലും കോടതി ഇടപെടുന്നതും ഉചിതമല്ലെന്നും സര്‍ക്കാരാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി.
അതേസമയം, പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിഴപ്പലിശയായി ഈടാക്കിയ പണം ബാങ്കുകള്‍ തിരിച്ചു നല്‍കണമെന്നും കോടതി പറഞ്ഞു. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് കൂടി കാലാവധി നീട്ടി നല്കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്.