Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഇലക്ട്രോണിക് സിഗരറ്റുകൾ അത്യന്തം അപകടകാരികളെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളിലെ സമൂഹ മാധ്യമങ്ങളിൽ ചിലർ ഇതിനെ പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നോളം പേർ ഇലക്ട്രോണിക് സിഗരറ്റുകൾ ഉപയോഗിച്ചത് മൂലം മരണപ്പെട്ടത് ഇതുമായി ബന്ധപെട്ടു ചേർത്തുവായിക്കേണ്ടതാണ്.

കാൻസർ, ഹൃദ്രോഗങ്ങൾ, രക്ത സമ്മർദ്ദം എന്നിവ ഇത്തരം സിഗരറ്റുകൾ ഉപയോഗിക്കുമ്പോൾ ബാധിക്കപ്പെടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

എളുപ്പത്തിൽ കൊണ്ട് നടക്കാൻ കഴിയുന്നതും ഉപയോഗിക്കാൻ ബാറ്ററികൾ മാത്രം മതിയെന്നുമാണ് ഇലക്ട്രോണിക് സിഗററ്റുകളുടെ പ്രത്യേകത എങ്കിലും അത് വരുത്തിവെക്കുന്ന മാരക അപകടങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പത്രം ചൂണ്ടിക്കാട്ടി. 

Top