News Desk

2021-02-28 03:25:28 pm IST
ദോഹ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ഡൗണ്‍ കുടുംബങ്ങളിലെ മാനസികാരോഗ്യത്തിലുണ്ടാക്കിയ മാറ്റങ്ങളും അതിനെ മറികടക്കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് ഖത്തറിലെ നസീം മെഡിക്കല്‍ സെന്റര്‍ 
ലൈവ് വെബിനാര്‍ സംഘടിപ്പിക്കും. 

ലോക്ഡൗണും കുടുംബങ്ങളില്‍ ചെലുത്തിയ മാനസിക ആഘാതവും എന്ന വെബിനാര്‍ വിഷയത്തില്‍ വിദഗ്ധര്‍ സംസാരിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് മഹാമാരി കുട്ടികളിലാണ് മാനസിക ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിച്ചത്. അതിനാല്‍ വെബിനാര്‍ പ്രാധാന്യം നല്‍കുക കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണെന്ന് നസീം മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. 

കൂട്ടായ്മകളും സുഹൃത്തുക്കളുമായുള്ള കണ്ടുമുട്ടലും മറ്റും ഒഴിവാക്കി വീട്ടില്‍ ഇരിക്കേണ്ടി വന്നതോടെയാണ് കുട്ടികള്‍ക്ക് ഇത്തരത്തിലൊരു സാഹചര്യം വന്നുചേര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ പ്രഛോദിപ്പിക്കാനും അതിനായി സ്‌കൂളുകളും രക്ഷിതാക്കളും നല്‍കേണ്ട പിന്തുണയെക്കുറിച്ചും വെബിനാര്‍ ചര്‍ച്ച ചെയ്യും. കുടുംബങ്ങളില്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ വെബിനാറില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് നസീം മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു.  

ഡോ. റാഷ അബ്ദെല്‍ബാരി സാകി(മാനസികാരോഗ്യ വിദഗ്ധ, നസീം മെഡിക്കല്‍ സെന്റര്‍,ഡി റിങ്), അക്ഗുല്‍ അബ്‌സാമതോവ (റഷ്യന്‍ ഖത്തര്‍ നെറ്റ്വര്‍കിങ് ക്‌ളബിന്റെ സ്ഥാപക), സുനിറ മാലിക്(വാട്‌സ്അപ്പ് ദോഹ, സ്ഥാപക) എന്നിവര്‍ വിഷയത്തെക്കുറിച്ച് സംസാരിക്കും. അഞ്ചു മുതല്‍ ആറുവരെയാണ് വെബിനാര്‍. വെബിനാറില്‍ പങ്കെടുക്കാനുള്ള ലിങ്ക്: zoom.us 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top