News Desk

2021-06-07 05:47:15 pm IST
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. അതേസമയം, വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.

വിദഗ്ധ സമിതി നിര്‍ദേശ പ്രകാരമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് താഴെയെത്തും വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് വിദഗ്ധ സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227-ഉം മിനിഞ്ഞാന്ന് 209-ഉം മരണം സ്ഥിരീകരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top