News Desk

2021-04-29 10:19:34 pm IST
മധ്യവയസ്‌കരില്‍ ഉണ്ടാകുന്ന ഏകാന്തത ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. മധ്യവയസ്‌കരായ പുരുഷന്മാര്‍ക്കിടയിലെ ഏകാന്തത ക്യാന്‍സറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സൈക്യാട്രി റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പുകവലിയും അമിതഭാരം പോലെ തന്നെ ഏകാന്തതയും ധാരാളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് തങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ സിരി ലിസി ക്രാവ് പറയുന്നു.

കിഴക്കന്‍ ഫിന്‍ലാന്‍ഡില്‍ നിന്നുള്ള 2,570 മധ്യവയസ്‌കരായ പുരുഷന്മാരില്‍ 1980 കളിലാണ് പഠനം ആരംഭിച്ചത്. ഇന്നുവരെ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ആരോഗ്യവും മരണനിരക്കും നിരീക്ഷിച്ചു. അതില്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ 25 ശതമാനം പേര്‍ക്ക് കാന്‍സര്‍ വികസിച്ചതായി കണ്ടെത്തി. 

പ്രായം, ജീവിതശൈലി, ഉറക്കത്തിന്റെ ഗുണനിലവാരം, വിഷാദരോഗ ലക്ഷണങ്ങള്‍, ബോഡി മാസ് സൂചിക, ഹൃദ്രോഗം, അവയുടെ അപകടസാധ്യത ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാതെ കാന്‍സര്‍ സാധ്യതയുമായുള്ള ഈ ബന്ധം നിരീക്ഷിച്ചു. കൂടാതെ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയവരില്‍ കാന്‍സര്‍ മരണനിരക്ക് കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഗവേഷകന്‍ സിരി ലിസി പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top