News Desk

2022-09-05 05:15:57 pm IST
കണ്ണൂർ: തീവ്രവാദ സംഘടനകളിൽ ഉള്ളവർ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്‌തീയ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നത് വർധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഇതിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

'ജൻമം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥന നിയോഗമായി സമർപ്പിക്കാം' എന്ന വരികളടങ്ങിയ ഇടയലേഖനമാണ് പള്ളികളിൽ വായിച്ചത്.

തീവ്രവാദ സംഘടനകളിൽ ഉള്ളവർ ക്രിസ്തീയ പെൺകുട്ടികളെ പ്രണയം നടിച്ച് കുരുക്കിലാക്കുകയാണെന്നാണ് ഇടയലേഖനത്തിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഈ അപകടത്തിന് കുറിച്ച് സഭക്ക് അറിയാമെന്നും ഇതിന് എതിരായി കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു. പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top