News Desk

2021-02-25 12:13:59 pm IST
ദോഹ: ഖത്തറിലെ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ വില ലഭിക്കുന്നതിനെതിരെ പ്രാദേശിക കര്‍ഷകരുടെ പരാതി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിപണിയിലെ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത സീസണില്‍ കൃഷിയിറക്കുന്നത് സംശയകരമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് താങ്ങു വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. രാജ്യത്തെ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മോശം വില ലഭിക്കാന്‍ കാരണം മാര്‍ക്കറ്റിങ് രംഗത്തെ പിഴവുകളാണ്. കഴിഞ്ഞ വാരം ഏഴു കിലോഗ്രാം തദ്ദേശീയമായി കൃഷി ചെയ്ത തക്കാളി വില്പന നടന്നത് വെറും ഒരു റിയാലിനാണെന്നും കര്‍ഷകര്‍ പറയുന്നു. 

കര്‍ഷകര്‍ മോശം വിലയെ തുടര്‍ന്ന് തക്കാളികള്‍ തങ്ങളുടെ കൃഷിയിടത്തില്‍ വച്ച് തന്നെ നശിപ്പിക്കുന്ന പ്രവണതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം രാജ്യത്ത് പച്ചക്കറികള്‍ക്ക് വിലകുറയുന്നത് സ്വാഭാവികമാണെകിലും ഇത്തവണ അത് വളരെ മോശം രീതിയില്‍ പ്രാദേശിക കര്‍ഷകരെ ബാധിച്ചുവെന്നും കര്‍ഷകരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top